സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണത്തിലെ വിവാദം അനാവശ്യമെന്ന് മന്ത്രി എ.കെ. ബാലൻ
കോവിഡിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ജേതാക്കള്‍ക്ക് അവാര്‍ഡ് നേരിട്ടു നൽകാതിരുന്നത്. മുഖ്യമന്ത്രിയുടേത് സദുദ്ദേശപരമായ തീരുമാനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രോട്ടോക്കോൾ പാലിച്ചാകും പരിപാടി നടത്തുകയെന്ന് നേരത്തേ അറിയിച്ചതാണ്. ഒരു അവാർഡ് ജേതാവ് പോലും ഇതു സംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ല. നിർമാതാവ് സുരേഷ് കുമാർ വിമർശിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയം കാരണമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കെതിരേയും ബാലൻ വിമർശനം നടത്തി. യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കുകയാണ്. ഇങ്ങനെയാണ് യാത്രയെങ്കിൽ പോകുന്ന സ്ഥലങ്ങൾ റെഡ് സോണാകുമെന്നും മന്ത്രി പരിഹസിച്ചു.