തെന്മല: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 52 കുപ്പി മദ്യം ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടി. പുതുച്ചേരിയില്‍ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. ചരക്കുലോറിയില്‍ ആണ് കേരളത്തിലേക്ക് കടത്തതാണ് പദ്ധതിയിട്ടത്. ലോറി ഡ്രൈവറായ തമിഴ്‌നാട് നെയ് വേലി സ്വദേശി സുധാകരനെ (25) എക്‌സൈസ് അറസ്റ്റ് ചെയ്തു. ലോറിയും കസ്റ്റഡിയിലെടുത്തു.
കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. ലോറിയില്‍ ചരക്ക് കയറ്റി അയച്ച കമ്പനിയുടെ മാനേജരാണ് മദ്യം നല്‍കിയതെന്നാണ് ഡ്രൈവറുടെ മൊഴി. ഇത് കൊല്ലത്ത് എത്തിക്കാനായിരുന്നു നിര്‍ദേശം. പുതുച്ചേരിയില്‍ മദ്യത്തിന് വില കുറവായതിനാല്‍ ഇവ കേരളത്തിലെത്തിച്ച് ഉയര്‍ന്നവിലയ്ക്ക് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം.
മദ്യം നല്‍കിയ മാനേജരെക്കുറിച്ചും കൊല്ലത്ത് മദ്യം വാങ്ങാനെത്തുന്ന ആളെക്കുറിച്ചും വരുംദിവസങ്ങളില്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. അസി.എക്‌സൈസ് ഇന്‍പക്ടര്‍ ഷിഹാബ്, സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മരായ ഷൈജു, വിഷ്ണു അശ്വന്ത്, സുന്ദരം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.