17.1 C
New York
Sunday, November 27, 2022
Home Kerala ചങ്ങനാശേരി തുരുത്തി മിഷൻ പള്ളിയ്ക്ക് സമീപം സ്കൂട്ടർ ടിപ്പറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ചങ്ങനാശേരി തുരുത്തി മിഷൻ പള്ളിയ്ക്ക് സമീപം സ്കൂട്ടർ ടിപ്പറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Bootstrap Example

ചങ്ങനാശേരി തുരുത്തി മിഷൻ പള്ളിയ്ക്ക് സമീപം സ്കൂട്ടർ ടിപ്പറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പെരുന്ന വെസ്റ്റ് പനച്ചിക്കാവ് രതീഷ് ഭവനത്തിൽ വാസുക്കുട്ടന്റെ മകൻ രതീഷ് (34) ആണ് മരിച്ചത് .

എം.സി റോഡിൽ തുരുത്തി ബി.എസ്.എൻ ജംഗ്ഷനു സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം .

ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഒരേ ദിശയിൽ പോകുകയായിരുന്നു സ്കൂട്ടറും , ടിപ്പറും .

എതിർ ദിശയിൽ നിന്നും ആംബുലൻസ് വരുന്നത് കണ്ട് സൈഡിലേയ്ക്ക് മാറ്റുന്നതിനിടെ സ്കൂട്ടർ ടിപ്പറിൻ്റെ അടിയിൽ പെടുകയായിരുന്നു

ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ അടിവശത്തെയ്ക്ക് വീണ രതീഷിന്റെ തലയിൽ പിൻവശത്തെ ചക്രം കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു . വിവരമറിഞ്ഞ് ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി . നടപടികൾ സ്വീകരിച്ചു മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Facebook Comments

COMMENTS

- Advertisment -

Most Popular

60 വയസ് കഴിഞ്ഞവരാണെങ്കിൽ 1,600 രൂപ നേടാം; സർക്കാറിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കുന്നത് എങ്ങനെ.

വാർധക്യ കാലത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് സർക്കാറുകളുടെ കടമയാണ്. ഇതിനായി സർക്കാറുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വലിയ സാമ്പത്തിക ചെലവ് വരുന്ന പദ്ധതികളാണെങ്കിലും അർഹരായ ​ഗുണഭോക്താക്കൾക്ക് 1,600 രൂപ മാസ...

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി.

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു....

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം; പ്രതി പിടിയിൽ.

നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ...

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: