റിപ്പോർട്ട്: നിരഞ്ജൻ അഭി
ഡൽഹി : ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരായ കൊറോണ പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ ഏർപ്പെടുത്തിയ രാജീവ് ഗാന്ധി എക്സലൻസ് അവാർഡ് കുവൈറ്റിൽ നേഴ്‌സായ എറണാകുളം പിറവം സ്വദേശിയും ‘സ്‌നേഹവീട് കേരള സാംസ്ക്കാരിക സമിതി’ പ്രസിഡന്റ്റുമായ ഡാർവിൻ പിറവത്തിന് ലഭിച്ചു.
കൊറോണ മഹാമാരിക്കാലത്തു ശ്രീ. ഡാർവിൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും കൊറോണ രോഗികളെ പരിചരിച്ചതുമായ ശ്രദ്ദേയമായ സേവനം കണക്കിലെടുത്താണ് അവാർഡ്.
വാട്സപ് ,ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ ബോധവൽക്കരണം ജനശ്രദ്ധ നേടിയിരുന്നു.. കൊറോണ വൈറസിനെതിരെ ശ്രീ ഡാർവിൻ പിറവം സ്വന്തമായി വികസിപ്പിച്ച മാസ്ക് എങ്ങനെ നിർമ്മിക്കാമെന്നും ഉപയോഗിക്കാമെന്നും അദ്ദേഹം വിശദമായി ക്ലാസ്സുകളും ബോധവൽക്കരണവും നടത്തി വരുന്നു. കുവൈറ്റിൽ ആരോഗ്യമന്ത്രാലയത്തിൽ മെയിൽ നേഴ്സ് ആയ അദ്ദേഹം കേരളത്തിലെ പ്രമുഖ കലാ സാഹിത്യ സാംസ്ക്കാരിക സംഘടനയായ ‘സ്‌നേഹവീട് കേരള സാംസ്ക്കാരിക സമിതിയുടെ’ പ്രസിഡന്റുംകൂടിയാണ്.
നിരഞ്ജൻ അഭി.

സ്വന്തം കാര്യം മാത്രം നോക്കി കൊണ്ട് ജീവിക്കുന്നവരല്ല മറിച്ച് തൻ്റെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കി അതിന് കാര്യത്തിന്ന് കരുണ്യ പ്രവർത്തിൻ്റെയും കലാ സംസ്ക്കാരിക പ്രവർത്തനത്തിൻ്റെ പേരിലും ഒരു സ്നേഹവീട് നിർമ്മിക്കാൻ ആളുകൾക്ക് പ്രചോദനം നൽകിയതും അത് അനുസരിച്ച് എല്ലാ സഹോദരീ സഹോദരന്മാരെ ഒന്നിച്ച് ഒരേ കണ്ണുകൾ കൊണ്ട് കാണുകയും അവർക്ക് അറിവിൻ്റെയും വിജ്ഞാനത്തിൻ്റെയും മാസിക തയ്യാറാക്കിയ ഡാർവിഗ് പിറവം സാറിന്ന് എൻ്റെ അഭിനന്ദനവും പിന്നെ നൂറ് നൂറ് ആശംസകളും നേരുന്നു.
ഇനിയും ഇത്തരം പരിപാടികൾ ഉണ്ടാകട്ടെയെന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.