ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു. 52 വയസ്സായിരുന്നു. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.രണ്ട് മാസത്തോളമായി അവശനിലയിരുന്നു.ഇന്ന് രാവിലെ പതിനൊന്നരോടെയാണ് ചെരിഞ്ഞത്. 2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് നടയിരുത്തിയത്.ശാന്തസ്വഭാവക്കാരനായ വലിയ കേശവന്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളിള്‍ മുന്‍നിരയിലായിരുന്നു. വലിയ കേശവന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.
Facebook Comments