ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റപ്പാലം വരോട് തിയ്യന്നൂര്‍ മനക്കല്‍ ശങ്കരനാരായണ പ്രമോദ് നമ്ബൂതിരി ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ ഈ അവസരത്തിനായി നിരവധി വര്‍ഷത്തെ കാത്തിരിപ്പുണ്ടായിരുന്നു. ഇത്തവണ 36 പേരുണ്ടായിരുന്നു. തന്നെ തെരഞ്ഞെടുത്തത് സുകൃതവും പുണ്യവുമായി കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരിയെ പൂജപഠിപ്പിച്ചത് ശങ്കരനാരായണ പ്രമോദ് നമ്ബൂതിരിയാണ്.