17.1 C
New York
Wednesday, September 22, 2021
Home Kerala ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ബൈക്കിൽ കയറ്റി മറ്റൊരു ആശുപത്രിയിൽ എത്തിച്ച് രക്ഷകരായാത് സന്നദ്ധപ്രവര്‍ത്തകരായ അശ്വിനും രേഖയും

ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ബൈക്കിൽ കയറ്റി മറ്റൊരു ആശുപത്രിയിൽ എത്തിച്ച് രക്ഷകരായാത് സന്നദ്ധപ്രവര്‍ത്തകരായ അശ്വിനും രേഖയും

ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ബൈക്കിൽ കയറ്റി മറ്റൊരു ആശുപത്രിയിൽ എത്തിച്ച് രക്ഷകരായാത് സന്നദ്ധപ്രവര്‍ത്തകരായ അശ്വിനും രേഖയും. ആലപ്പുഴ പുന്നപ്ര വടക്കു പഞ്ചായത്തിലെ കൊവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററില്‍ ചികില്‍സയിലായിലിരിക്കെ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയക്ക് രക്ഷകരായാത് സന്നദ്ധപ്രവര്‍ത്തകരായ അശ്വിനും രേഖയും. ഇവരുടെ സമയോചിതമായ ഇടപെടലും ധൈര്യവുമാണ് കൊവിഡ് പോസിറ്റീവായി ചികില്‍സയിലായിരുന്ന രോഗിക്ക് രക്ഷയായത്.ശ്വാസം കിട്ടാതെ പിടഞ്ഞ രോഗിയെ തങ്ങളുടെ സ്വന്തം സുരക്ഷ പോലും നോക്കാതെയാണ് ഇരുവരും ബൈക്കില്‍ സമീപത്തു തന്നെയുള്ള സഹകരണ ആശുപത്രിയില്‍ എത്തച്ചത്.ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. തങ്ങള്‍ ഡൊമിസിലയറി കെയര്‍ സെന്ററില്‍ ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവമെന്ന് അശ്വന്‍ പറഞ്ഞു. ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരാള്‍ പെട്ടന്ന് തങ്ങള്‍ക്ക് സമീപമെത്തി മുകളിലത്തെ നിലയിലുള്ള ഒരു രോഗി വളരെ ഗുരുതരാവസ്ഥയിലാണെന്നും ശ്വാസം കിട്ടാതെ പിടയുകയാണെന്നും പെട്ടന്ന് എന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞത്. പെട്ടന്ന് തന്നെ തങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തെത്തി നോക്കിയപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമായിട്ടാണ് തോന്നിയത്.ഇദ്ദേഹത്തെ താഴെയെത്തിക്കാന്‍ കൂടെയുണ്ടായിരുന്നവരോട് സഹായിക്കാന്‍ പറഞ്ഞു.തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഒരാളുടെ കൂടെ സഹായത്താല്‍ തങ്ങള്‍ അദ്ദേഹത്തെ താഴെയെത്തിച്ചു.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ഈ സമയം മറ്റു രോഗികളെയുമായി ആംബുലന്‍സ് ഓട്ടത്തിലായിരുന്നതിനാല്‍ എത്താന്‍ പത്തു മിനിറ്റ് താമസമുണ്ടാകുമെന്ന് അറിയിച്ചു. എന്നാല്‍ ഇനിയും താമസിച്ചാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ പറ്റില്ലെന്ന് ബോധ്യമായതോടെയാണ് കിട്ടുന്ന വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. അപ്പോള്‍ ബൈക്ക് മാത്രമാണ് കിട്ടിയത്. ജീവന്‍ രക്ഷിക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ബൈക്കില്‍ കയറ്റി തങ്ങളുടെ മധ്യത്തില്‍ ഇരുത്തി ഉടന്‍ തൊട്ടടുത്ത സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ താഴ്ന്ന നിലയിലായിരുന്നു. സമയത്ത് എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.തുടര്‍ന്ന് അവിടെ പ്രാഥമിക ചികില്‍സ നല്‍കിയതിനു ശേഷം അദ്ദേഹത്തെ ആംബുലന്‍സില്‍ ആലപ്പുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നും അശ്വിന്‍ പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിച്ച ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലടക്കം അഭിനന്ദന പ്രവാഹമാണ്.

COMMENTS

1 COMMENT

  1. ഒരു ജീവൻ രക്ഷിക്കാൻ അവർ കാണിച്ച നല്ല മനസിനും ത്യാഗത്തിനും ബിഗ് സല്യൂട്ട്. ആശംസകൾ രണ്ട് പേർക്കും

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...

ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

വാഷിംഗ്ടൺ: റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ മുൻ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ്സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി 'ഹിൽ റിപ്പോർട്ട് ചെയ്തു. റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന്...
WP2Social Auto Publish Powered By : XYZScripts.com
error: