ആന്റിജന്‍ കിററുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് വിതരണം ചെയ്ത കിറ്റുകൾ തിരികെ തരാൻ ആവശ്യ പ്പെട്ടു . ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകള്‍ക്കാണ് കൃത്യതയില്ലെന്ന് കണ്ടെത്തിയത്. പോസിററീവ് എന്ന് കണ്ടെത്തിയ പലര്‍ക്കും തുടര്‍ പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തി. കമ്പനിയുടെ ഒരു ലക്ഷം കിററുകളാണ് വിതരണത്തിനെത്തിയത്.
അതേസമയം, ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാനാകാതെ സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ജാഗ്രത പാലിക്കണമെന്ന നിര്‍ദേശത്തിന് പുല്ലുവില പോലും നല്കാതെയാണ് യോഗങ്ങളും ആഘോഷങ്ങളും തുടരുന്നത്.