17.1 C
New York
Tuesday, May 17, 2022
Home Kerala ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിന്റെ 87-ാം ഓര്‍മ്മപ്പെരുന്നാള്‍ഫെബ്രുവരി 21 മുതല്‍

ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിന്റെ 87-ാം ഓര്‍മ്മപ്പെരുന്നാള്‍ഫെബ്രുവരി 21 മുതല്‍

മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിന്റെ 87-ാം ഓര്‍മ്മപ്പെരുന്നാള്‍ഫെബ്രുവരി 21 മുതല്‍ മലങ്കര സഭാഭാസുരന്‍ പ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിന്റെ 87-ാം ഓര്‍മ്മപ്പെരുന്നാൾ ഫെബ്രുവരി 21 മുതല്‍ 27 വരെ കോട്ടയം പഴയ സെമിനാരിയില്‍ ആചരിക്കും. 21-ന് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ പെരുന്നാള്‍ കൊടിയേറ്റ് നടത്തും. 23-ന് വൈകിട്ട് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. ഫെബ്രുവരി 23 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ ഫാ. മോഹന്‍ ജോസഫ്, ഫാ. ഡോ. പി.സി.തോമസ്, ഫാ. ജോയി കെ. ജോയി അടൂര്‍ എന്നിവര്‍ സുവിശേഷ പ്രസംഗം നടത്തും. 26-ന് വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരം. അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രദക്ഷിണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്‌വ്. 27-ന് രാവിലെ 7 മണിക്ക് പ്രഭാതനമസ്‌ക്കാരം. 8-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്‌വ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പെരുന്നാള്‍ നടത്തപ്പെടുകയെന്ന് പഴയ സെമിനാരി മാനേജര്‍ ഫാ. ജോബിന്‍ വര്‍ഗ്ഗീസ് അറിയിച്ചു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വംശീയമായ പരാമർശം നടത്തിയ യാത്രക്കാരെ കാറിൽ നിന്ന് ഇറക്കിവിട്ടു ഡ്രൈവർ

പെന്‍സില്‍വാനിയ : വംശീയ പരാമർശം നടത്തിയതിന് യാത്രക്കാരിയെ കാറിൽ നിന്നും ഡ്രൈവർ ഇറക്കിവിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ ആണ് സംഭവം. കാർ ഡ്രൈവറായ ജെയിംസ് ബോഡേയുടെ കാറിന്റെ ഡാഷിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ...

സംസ്ഥാനത്തെ സ്ക്കൂളുകൾ ജൂൺ ഒന്നിന് തുറക്കും.

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി...

ഹൂസ്റ്റൺ റാന്നി അസോസിയേഷന് നവ നേതൃത്വം: ബാബു കൂടത്തിനാലിൽ പ്രസിഡന്റ്,ബിനു സഖറിയ കളരിക്കമുറിയിൽ സെക്രട്ടറി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) വാർഷിക പൊതു യോഗം കൂടി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 14 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ...

ഭര്‍ത്താവ് മൊബൈല്‍ എറിഞ്ഞുടച്ചു;യുവതി തൂങ്ങി മരിച്ചു.

ഭര്‍ത്താവ് മൊബൈല്‍ എറിഞ്ഞുടയ്ക്കുകയും ശകാരിക്കുകയും ചെയ്തതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു. പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പൊലീസ് കേസെടുത്തു. കോതമംഗലം അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്പില്‍ അലിയാരുടെ മകള്‍ സുമി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: