നിരഞ്ജൻ അഭി.
എറണാകുളം: തൃപ്പുണിത്തുറയിൽ നിന്നുള്ള ഗായികയും സംഗീതജ്ഞയുമായ നിഷ വർമ്മ ശ്രദ്ധനേടുന്നു. സംഗീത, ആലാപന രംഗത്ത് 25 വർഷങ്ങൾ പൂർത്തിയാക്കി മുന്നേറുന്ന നിഷ വർമ്മ നിരവധി സംഗീതപരിപാടികളിലൂടെയും ടീവി ഷോകളിലൂടെയും ശ്രദ്ധേയയാണ്. നിഷ വർമ്മ രചനയും സംഗീതവും ആലാപനവും നിർവഹിക്കുന്ന ‘ക്വാറന്റീൻ 2020’ എന്ന ഹ്രസ്വ ചിത്രം ഉടൻ പുറത്തിറങ്ങുന്നു.. മികച്ച ഗായികയും സംഗീതജ്ഞയുമായ നിഷ വർമ്മ ഗാനരചന കൂടി നിർവഹിച്ച് പുതിയ നേട്ടത്തിലേക്ക് കടന്നിരിക്കുന്നു.
പഠന കാലങ്ങളിൽ സ്ക്കൂൾ,, കോളേജ് തലങ്ങളിൽ സംഗീത മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച നിഷാ വർമ്മ, സൗത്ത് സോൺ സംഗീത മത്സരത്തിൽ ഗോൾഡ് മെഡലിസ്റ്റ് കൂടിയാണ്. കോഴിക്കോട് കോളേജ് കലോത്സവങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയത് ഗുരുനാഥൻ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി രചനയും, സംഗീത സംവിധാനവും നിർവഹിച്ച ഗാനത്തിനാണ്..
തുടർന്നു കോഴിക്കോട് ആകാശവാണി ഗായികയായ നിഷവർമ്മ, ചലച്ചിത്ര പിന്നണി ഗായകരായ ശ്രീ വേണുഗോപാൽ,, കാവാലം ശ്രീകുമാർ തുടങ്ങി നിരവധി ചലച്ചിത്ര പിന്നണി ഗായകരുമായി വേദികളിൽ പാടി.ഭാവഗായകൻ ശ്രീ പി.ജയചന്ദ്രൻ നയിച്ച ഗാനമേളയിലും, ഗായികയായി.. കൊച്ചിൻ കലാഭവനിലെയും മുഖ്യ ഗായിക യാ യിരുന്നു..
രചന,സംഗീതം, ആലാപനം, ഡബ്ബിങ്,അഭിനയം എന്നീ മേഖലകളിൽ പ്രവർത്തിക്കുകയാണ് ബഹുമുഖപ്രതിഭയായ നിഷവർമ്മ. സോഷ്യൽ മീഡിയകളിൽ നിരവധി കവികളുടെ അനേകം കവിതകളും ഗാനങ്ങളും ആലപിച്ചും ശ്രദ്ധേയയാണ് ഈ കലാകാരി. ഭർത്താവു അനിൽകുമാർ വർമ്മ ബാങ്ക് ഉദ്യോഗസ്ഥനാണ്.ഏക മകനും ഭർത്താവിനുമൊപ്പം എറണാകുളം തൃപ്പുണിത്തുറയിൽ സ്ഥിരതാമസമാക്കിയ നിഷാ വർമ്മ പുതിയ വർക്കിൻ്റെ പണിപ്പുരയിലാണ്. മകൻ ഗോകുൽനാഥ് കീബോർഡിസ്റ്റും സംഗീതസംവിധായകനുമാണ്..
നിരഞ്ജൻ അഭി.

Stay renowned with the blessings and graces of Devi Sraswathi .