ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പൊള്ളത്തരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭരണഘടന ചുമതലയായതുകൊണ്ട് മാത്രമാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം വായിച്ചതെന്നും. തന്റെ നിസഹായാവസ്ഥ ഗവര്‍ണര്‍ സഭയില്‍ തുറന്നു പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് പറ്റിയയാളാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഗവർണറുടെ നയപ്രഖ്യാപനം പ്രസംഗം ബഹിഷ്കരിച്ച യുഡിഎഫിനൊപ്പം പി.സി ജോർജും സഭ വിട്ട് പുറത്തിറങ്ങി. എന്നാൽ സഭയിലെ ഏക ബിജെപി അംഗമായ ഒ.രാജഗോപാൽ സഭയിൽ തുടർന്നു. ഇതു പോലൊരു അഴിമതി സർക്കാർ ഉണ്ടായിട്ടില്ലെന്ന് സഭ വിട്ട് പുറത്തിറങ്ങിയ പി.സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു