കണ്ണൂര്‍ കേളകത്ത് ആക്രമണത്തിന് ഇരയായ കുഞ്ഞിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കും.
ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കിൽ കുഞ്ഞിന്റെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
വിദഗ്ധചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി പറഞ്ഞു.
കുട്ടിയെ മർദിച്ച സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിലായിരുന്നു. കുട്ടിയുടെ അമ്മ ചെങ്ങോം വെട്ടത്ത് രമ്യ (23), കാമുകൻ കൊട്ടിയൂര്‍ പാലുകാച്ചിയിലെ പി.എസ്. രതീഷ്(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്