കൽപ്പറ്റയിൽ കോൺഗ്രസ് മത്സരിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അത് താനോണോ എന്ന് ഇപ്പോള്‍ പറയാനാകില്ല. പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ട സമയത്തെല്ലാം അനുസരിച്ചിട്ടേയുള്ളൂ. സീറ്റിന്റെ കാര്യത്തില്‍ ഇത്തവണ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കല്‍പ്പറ്റയില്‍ മുല്ലപ്പള്ളി മത്സരിക്കുന്നുവെന്ന വാര്‍ത്തയ്ക്കിടെ സീറ്റിനായി മുസ്‌ലിം ലീഗ് അവകാശവാദമുന്നയിച്ചതായി ചില നേതാക്കള്‍ പ്രതികരിച്ചിരുന്നു. ആവശ്യമെന്തായാലും സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് മുല്ലപ്പള്ളി ഉറപ്പിക്കുന്നു. തന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. പാര്‍ട്ടി പറയുന്നത് പൂര്‍ണമായും അനുസരിക്കും. എന്നാല്‍ മത്സരിക്കില്ലെന്ന് പറയാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.