കാർഷിക സമരം :- ഒമ്പതാംവട്ട ചർച്ചയും പരാജയം.
19-ന് വീണ്ടും ചർച്ച
കേന്ദ്ര സർക്കാറും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകളും നടത്തിയ ഒമ്പതാംവട്ട ചർച്ചയും പരാജയം.
നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി നിലവിൽ മരവിപ്പിച്ചിരിക്കുകയാണെന്നും അതിനാൽ ഭേദഗതികളിൽ ചർച്ചയാകാമെന്നുമാണ് കേന്ദ്ര സർക്കാർ പ്രതിനിധികൾ അറിയിച്ചത്. എന്നാൽ, മൂന്നു നിയമങ്ങളും പൂർണമായും പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുകയായിരുന്നു.
പഞ്ചാബിൽ ട്രാൻസ്പോർട്ടേഴ്സിനെതിരെ ആരംഭിച്ച എൻ.ഐ.എ റെയ്ഡിനെതിരെ കർഷക സംഘടനകൾ പ്രതിഷേധം അറിയിച്ചു. കർണാലിലെ സംഘർഷത്തിൽ ആയിരത്തോളം കർഷകർക്കെതിരെ ഹരിയാന പൊലീസ് എടുത്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും കർഷകർ ഉന്നയിച്ചു.
നിയമങ്ങൾ നടപ്പാക്കുന്നത് മരവിപ്പിക്കാനും കാർഷിക നിയമത്തെക്കുറിച്ച് പഠിക്കാൻ സമിതി രൂപീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ നടന്ന ഒമ്പതാംവട്ട ചർച്ചയിലും പ്രതീക്ഷയില്ലെന്ന് നേരത്തെ തന്ന സംഘടനകൾ വ്യക്തമാക്കിയിരുന്നു.
19-ാം തീയതി വീണ്ടും ചർച്ച നിശ്ചയിച്ചിട്ടുണ്ട്.