കോട്ടയം:കർഷക സമരം അതിജീവന പോരാട്ടമെന്ന് മോൻസ് ജോസഫ് കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് പിൻതുണയർപ്പിച്ച് കോട്ടയത്ത് നടന്ന പ്രതിഷേധ പ്രകടനവും ധർണയും തിരുനക്കര ഗാന്ധി പ്രതിമക്ക് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രസംഗം നടത്തി . യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, പാർട്ടി നേതാക്കളായ പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, ജയിസൺ ജോസഫ് ഒഴുകയിൽ, മൈക്കിൾ ജയിംസ് തുടങ്ങിയവർ സംസാരിച്ചു