നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ച പരാജയമായതിനെ തുടർന്ന് കർഷകർ രാപ്പകൽ സമരം തുടങ്ങി. കോട്ടയത്ത് സപ്ലൈകോ ഓഫീസിനു മുൻപിൽ നെൽ ചാക്കുകൾ നിരത്തി വച്ചാണ് കർഷകർ സമരം നടത്തുന്നത് . മില്ലുടമകൾ കിഴിവ് വർധിപ്പിച്ചതിനെ തുടർന്ന് കൊയ്തെടുത്ത നെല്ല് കർഷകർക്ക് വിൽക്കാനായിട്ടില്ല . 3 കിലോ വരെ കിഴിവ് നൽകാമെന്ന് കർഷകർ പറഞ്ഞിട്ടും മില്ലുകൾ നെല്ലെടുക്കാൻ തയാറായിട്ടില്ല . മഴ . വന്നാൽ പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് നശിക്കും . . അതുകൊണ്ട് കർഷകരെ സമ്മർദ്ദത്തിലാക്കി ചൂഷണം ചെയ്യാനാണ് ഇട നിലക്കാരുടെ ശ്രമം . നെല്ല സംഭരണത്തിൽ ഇടപെടേണ്ട അധികൃതർ മില്ലുടമകളുമായ ഒത്തു കളിക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു നെല്ല് സംഭരിക്കണമെന്നാവശ്യപ്പെട്ട് അപ്പർ കുട്ടനാട് കാർഷിക വികസന സമിതി പാഡി ഓഫീസറെ ഉപരോധിച്ചിരുന്നു .CMD ഇടപെട്ട് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് അന്ന് കർഷകർ സമരത്തിൽ നിന്ന് പിൻമാറിയത് . ബുധനാഴ്ച്ച എറണാകുളത്ത് കർഷകർ ചർച്ചക്ക് ചെന്നപ്പോൾ CM D എത്തിയില്ല . ഇതേ തുടർന്നാണ് കർഷകർ രാപ്പകൽ സമരം ആരംഭിച്ചത് ഇടനിലക്കാരുടെ സമ്മർദ്ദ തന്ത്രത്തിന് മുൻപിൽ വഴങ്ങില്ലയെന്നും നെല്ലിന്റെ ഗുണനിലാവാരത്തിലുള്ള ഏറ്റകുറച്ചിലിന്റെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും സമരസമിതി പ്രസിഡന്റ് MK ദിലീപ് ആവശ്യപ്പെട്ടു
കർഷക വികസന സമിതി രക്ഷാധികാരി മോഹൻ C ചതുരച്ചിറ സമരം ഉദ്ഘാടനം ചെയ്തു നെല്ല് സംഭരിക്കുന്നത് വരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം