പ്രക്ഷോഭം കടുപ്പിക്കുന്നു മാർച്ച് 26 ന് ഭാരത ബന്ദ്
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നയിക്കുന്ന കർഷക സംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചു.
മാർച്ച് 26 നാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം നാലുമാസം പിന്നിടുന്നതിന്റെ ഭാഗമായാണ് പ്രതിഷേധം കടുപ്പിക്കുന്നത്.
കാർഷിക നിയമത്തിനെതിരെ സമരം തുടരുമെന്ന് കഴിഞ്ഞ ദിവസം കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും പിൻവലിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. സർക്കാർ വഴങ്ങുന്നതുവരെ പ്രക്ഷോഭം തുടരാനാണ് സംഘടനകളുടെ തീരുമാനം