17.1 C
New York
Sunday, June 26, 2022
Home Kerala കർഷകരോട് സമരം ശക്തമായി തുടരണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

കർഷകരോട് സമരം ശക്തമായി തുടരണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

കർഷകരോട് സമരം ശക്തമായി തുടരണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

മുസഫർനഗർ: കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ നവംബർ മുതൽ പ്രതിഷേധിക്കുന്ന കർഷകരോട് സമരം ശക്തമായി തുടരണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘ഈ സർക്കാർ ദുർബലമാണ്, പിന്നോട്ട് പോകും’– ഉത്തർപ്രദേശിലെ മുസഫർനഗറിലെ റാലിയിൽ അവർ പറഞ്ഞു. നിങ്ങളുടെ വരുമാനം ഇരട്ടിയാക്കുമെന്നും കരിമ്പ് കുടിശ്ശിക നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കരിമ്പ് കുടിശ്ശിക 15,000 കോടി രൂപയാണ്. 16,000 കോടി രൂപയ്ക്ക് പ്രധാനമന്ത്രി രണ്ടു വിമാനങ്ങൾ വാങ്ങി. പുതിയ പാർലമെന്റിനായി 20,000 കോടി. എന്നാൽ കരിമ്പ് കുടിശ്ശിക നൽകിയില്ല. പാചകവാതക വിലയും വർധിച്ചു കൊണ്ടിരിക്കുകയാണ്. 2018ൽ ഡീസലിന് 60 രൂപയായിരുന്നു. ഇപ്പോൾ അത് 90 രൂപയ്ക്കടുത്താണ്. ഡീസലിന് നികുതി ഏർപ്പെടുത്തിയതിലൂടെ കഴിഞ്ഞ വർഷം ബിജെപി സർക്കാർ 3.5 കോടി രൂപ സമ്പാദിച്ചു. ആ പണം എവിടെയാണ്? എന്തുകൊണ്ടാണ് കർഷകരെ ശ്രദ്ധിക്കാത്തത്? മോദിക്ക് ചൈനയിലേക്കും അമേരിക്കയിലേക്കും പോകാം. പക്ഷേ കർഷകരുടെ അടുത്തേക്ക് പോകാൻ കഴിയില്ല. ഡൽഹി അതിർത്തി പ്രധാനമന്ത്രിയുടെ വസതിയിൽനിന്ന് 5–6 കിലോമീറ്റർ അകലെയാണ്. രാജ്യ തലസ്ഥാനത്തിന്റെ അതിർത്തി നിർമിച്ചിരിക്കുന്നത് രാജ്യത്തിന്റെ അതിർത്തി പോലെയാണ്. 90 ദിവസത്തിലേറെയായി ലക്ഷക്കണക്കിന് കർഷകർ ഡൽഹിക്ക് പുറത്ത് തമ്പടിച്ചിരിക്കുന്നു. 215 കർഷകർ മരിച്ചു. വൈദ്യുതി വിതരണം റദ്ദാക്കി. കർഷകരെ പീഡിപ്പിക്കുന്നു, കളിയാക്കുന്നു. രാഷ്ട്രീയത്തിനായി എന്റെ മുഖം കാണിക്കാനല്ല ഞാൻ വന്നത്. ഈ സർക്കാർ ദുർബലമാണ്. ഈ സർക്കാർ പിന്നോട്ട് പോകേണ്ടിവരും, ഞങ്ങൾ പോരാടും’ – അവർ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: