17.1 C
New York
Tuesday, October 4, 2022
Home Kerala കർഷകനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുളക്കുളം മൃഗാശുപത്രിയിലെ  ഡോക്ടർ വിജിലൻസ് പിടിയിൽ

കർഷകനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുളക്കുളം മൃഗാശുപത്രിയിലെ  ഡോക്ടർ വിജിലൻസ് പിടിയിൽ

കോട്ടയം: കർഷകനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുളക്കുളം മൃഗാശുപത്രിയിലെ  ഡോക്ടർ വിജിലൻസ് പിടിയിൽ. ഡോക്ടർ അജോ ജോസഫിനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പശുവിനെ വാങ്ങാൻ സബ്സിഡിയോടെ ക്ഷീര കർഷകന് അനുവദിച്ച തുകയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

മുളക്കുളം സ്വദേശിയായ ക്ഷീര കർഷകൻ റീ ബിൽഡ് കേരള വഴി പശുവിനെ വാങ്ങുന്നതിനു 1.20 ലക്ഷം രൂപ വായ്പ ലഭിക്കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. പശുവിനെ വാങ്ങുമ്പോൾ കർഷകർക്ക് 60000 രൂപ സബ്സിഡി ഇനത്തിൽ ലഭിക്കും. പശുവിനെ അതത് പ്രദേശത്തെ മൃഗ ഡോക്ടർ പരിശോധിച്ച് നൽകുന്ന സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലാണ് സബ്സിഡി നൽകുന്നത്.

ഇതിനായി കർഷൻ മൃഗ ഡോക്ടറെ സമീച്ചെങ്കിലും സർട്ടിഫിക്കറ്റ് നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസ കാര്യം അടക്കം നോക്കണമെന്നും പണമില്ലെന്നും കൈക്കൂലി തുക അയ്യായിരമായി കുറയ്ക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു. എന്നാൽ , പണം നൽകിയില്ലെങ്കിൽ പദ്ധതി മറ്റാർക്കെങ്കിലും മറിച്ച് നൽകുമെന്നായിരുന്നു ഡോക്ടറുടെ ഭീഷണി.

ഇതേ തുടർന്ന് കർഷകൻ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന്. വിജിലൻസ് എസ്പി വി ജി വിനോദ്കുമാറിൻ്റെ നിർദേശാനുസരണം വെള്ളിയാഴ്ച ഉച്ചയോടെ മൃഗാശുപത്രിയിൽവച്ച് ക്ഷീര കർഷകൻ്റെ പക്കൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

അന്വേഷണ സംഘത്തിൽ വിജിലൻസ് കിഴക്കൻ മേഖല ഡിവൈ.എസ്.പി എ.കെ വിശ്വനാഥൻ , ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ് , രാജൻ കെ.അരമന, എസ്.ഐമാരായ വിൻസൻ്റ് കെ മാത്യു , സ്റ്റാൻലി തോമസ് , തുളസീധരക്കുറുപ്പ് , സുരേഷ് കുമാർ , തോമസ് , എ.എസ്.ഐമാരായ വിനു ഡി , കെ.ജി സുരേഷ് കുമാർ ,രാജീവ്,  സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ് കെ.എ , അനൂപ് പി എസ്, രഞ്ജിത്, അനൂപ് വിജേഷ് നായർ , സൂരജ് , ശോഭൻ , ബിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫെന്റിർ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേൾഡ് റിക്കാർഡിൽ

മിഷിഗൺ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റീർ എന്ന പൂച്ചയ്ക്ക് .. മിഷിഗണിലെ ഫാമിംഗ്ടൺ ഹിൽസിലുള്ള വില്യം ജോൺ പവേഴ്സാണ് ഉടമസ്ഥൻ. ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ...

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത്  വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ

ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ...

മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട് ! സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക്...

യൂണിയൻ നേതാവിനെ പുറത്താക്കിയത്തിൽ പ്രതിഷേധം – സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി 

  ഹൂസ്റ്റൺ: യൂണിയൻ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി. ഒക്ടോബർ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ പണിമുടക്ക്. നടത്തിയത് ഹൂസ്റ്റൺ ഷെപ്പേർഡ് ഡ്രൈവിലുള്ള ഷെപ്പേർഡ് ആൻഡ് ഹാരോൾഡ് സ്റ്റോറിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: