17.1 C
New York
Tuesday, May 17, 2022
Home Kerala ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പിടിയിൽ.

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പിടിയിൽ.

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അഞ്ചംഗ സംഘം പോലീസ് പിടിയിൽ. കാവിൽപ്പടി, ഏവൂർ കണ്ണമ്പള്ളിൽ ദേവി ക്ഷേത്രങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് അന്തർ ജില്ലാ മോഷണ സംഘതിലെ അഞ്ചുപേരെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ പത്തോളം മോഷണ കേസുകളിൽ ഇവർക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തു. ആലപ്പുഴ തുമ്പോളിയിൽ താമസിച്ചു വരികയായിരുന്ന കോട്ടയം സ്വദേശിയായ പൂവരണി ജോയ് എന്ന ജോസഫ്, ആലപ്പുഴ കാട്ടൂർ സ്വദേശി സെബാൻ എന്ന സെബാസ്റ്റ്യൻ, ഇടുക്കി അടിമാലി പടിക്കുപ്പ സ്വദേശി രമേശ്‌, ഇടുക്കി കല്ലാർ സ്വദേശി വിഷ്ണു, പത്തനംതിട്ട വാഴമുട്ടം സ്വദേശി അമ്പി എന്ന ഗിരീഷ് എന്നിവരെയാണ് കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.

കഴിഞ്ഞ രണ്ടര വർഷകാലമായി തൃശൂർ മുതൽ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി സംഘം സമ്മതിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. പല സംഭവങ്ങളിലും പരാതിയില്ലാത്തതിനാൽ കേസ് രെജിസ്റ്റർ ചെയ്യപ്പെടാത്തതോ വെളിപ്പെടുത്തിയ സ്ഥലം ഏതാണെന്നു അറിയാത്തതോ ഒക്കെയാണ്.. വിവിധ സ്റ്റേഷനുകളിൽ രെജിസ്റ്റർ ചെയ്ത കേസുകൾ പോലിസ് പരിശോധിച്ചു വരികയാണ്.
കരീലകുളങ്ങര രാമപുരം ക്ഷേത്രത്തിലെ മോഷണശ്രമത്തിലും ഈ സംഘമാണ്.
ഒന്നാം പ്രതിയായ പൂവരണി ജോയ് പ്രമുഖനായ അമ്പലമോഷ്ടാവ് ആണ്. കോട്ടയം സ്വദേശിയായ ഇയാൾ നൂറിലധികം അമ്പല മോഷണകേസുകളിൽ പ്രതിയാണ്. 2017 ൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ആലപ്പുഴ വാടക്കൽ, തുമ്പോളി ഭാഗങ്ങളിൽ താമസിച്ചു മത്സ്യകച്ചവടം നടത്തി വരികയായിരുന്നു. എന്നാൽ 2020 മുതൽ വീണ്ടും മോഷണങ്ങൾ ചെയ്യാനാരംഭിച്ചു. ആലപ്പുഴ കാട്ടൂർ സ്വദേശിയായ സെബാസ്റ്റ്യൻ വളവനാട് വെട്ടുകേസുകളടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഇടുക്കി അടിമാലി പടിക്കുപ്പ സ്വദേശിയായ രമേശ്‌ നേരത്തെ കോതമംഗലം പോലീസ് സ്റ്റേഷനിൽ മോഷണശ്രമകേസിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇടുക്കി കല്ലാർ പെട്ടിമുടി സ്വദേശിയായ വിഷ്ണു രമേശിനോടൊപ്പം വെൽഡിങ് ജോലികൾ ചെയ്തു വരുന്നയാളാണ്. പത്തനംതിട്ട വാഴമുട്ടം സ്വദേശിയായ അമ്പി ഗിരീഷ് മോഷണ സ്വർണം ഉരുക്കി മോഷ്ടാക്കൾക്ക് വിറ്റു നൽകിയ കേസിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷക്കാലമായി ഈ പ്രതികൾ എല്ലാവരും ചേർന്നോ ഒറ്റക്കോ ഒക്കെയായി സ്ഥിരമായി മോഷണങ്ങൾ നടത്തി വരികയായിരുന്നു. അതിനായി ഇരുചക്രവാഹനങ്ങൾ, കാർ, പിക്കപ്പ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കും. മോഷണത്തിന് പോകുമ്പോഴോ ഇവർ പരസ്പരമോ മൊബൈൽ ഫോണുകൾ ഉപയോഗിക്കാറില്ല. മോഷണത്തിന് ശേഷം കിട്ടുന്ന പണം തുല്യമായി വീതിച്ച ശേഷം പിരിയുന്നു. പിന്നീട് സ്വർണം വിറ്റു കിട്ടുന്ന പണവും വീതിച്ചെടുക്കും.

ഏവൂർ കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ മോഷണത്തിനു ശേഷം ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണമാരംഭിച്ചത്. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ
നേതൃത്വത്തിൽ കരീലകുളങ്ങര സിഐ സുധിലാൽ എസ്ഐമാരായ ഷെഫീഖ്, മുജീബ്, എ എസ് ഐ പ്രദീപ്, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ്. ആർ, മണിക്കുട്ടൻ, ഇയാസ് ഇബ്രാഹിം,അരുൺ, നിഷാദ്, ദീപക്, ഷാജഹാൻ,ബിജു, ശ്യാം, സജിത്ത്, ഷെമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് .

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: