ക്രിസ്മസ്-പുതുവത്സരാഘോഷ ങ്ങൾക്കിടെ അളവുതൂക്ക തട്ടിപ്പുകൾ പിടിക്കാൻ ലീഗൽ മെട്രോളജി വകുപ്പ്. ഇതിനായി മിന്നൽ പരിശോധന തുടങ്ങി. അളവുതൂക്കങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ജില്ലയിൽ പ്രത്യേക സ്ക്വാഡുകളുണ്ടെന്ന് ലീഗൽ മെട്രോളജി അധികൃതർ അറിയിച്ചു. ക്രിസ്മസ് സീസണിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കേക്കുകൾ തൂക്കം കുറച്ച് വിൽക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം കച്ചവട സ്ഥാപനങ്ങൾ, ഉത്പാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 31 വരെ പരിശോധന ശക്തമാക്കും.
പഴം-പച്ചക്കറി മാർക്കറ്റുകൾ, മത്സ്യ-മാംസക്കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കും. അളവുതൂക്കങ്ങളിൽ എന്തെങ്കിലും തട്ടിപ്പുകൾ നടന്നതായി ബോധ്യപ്പെട്ടാൽ ഇക്കാര്യം ലീഗൽ മെട്രോളജി വിഭാഗത്തെ അറിയിക്കാം. കുറ്റക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കും.
പൊതുജനങ്ങൾക്ക് പരാതി വിളിച്ചറിയിക്കാം
അസിസ്റ്റന്റ് കൺട്രോളർ, എറണാകുളം (കൊച്ചി കോർപ്പറേഷൻ) 82816 98059.
സർക്കിൾ 2 ഇൻസ്പെക്ടർ, എറണാകുളം (കണയന്നൂർ താലൂക്ക്) – 82816 98060
ഇൻസ്പെക്ടർ, കൊച്ചി താലൂക്ക് – 82816 98061
ഇൻസ്പെക്ടർ, പറവൂർ താലൂക്ക് – 82816 98062,
ഇൻസ്പെക്ടർ, ആലുവ താലൂക്ക് – 82816 98063
ഇൻസ്പെക്ടർ, പെരുമ്പാവൂർ താലൂക്ക് – 82816 98064
ഇൻസ്പെക്ടർ, മൂവാറ്റുപുഴ താലൂക്ക് – 82816 98065
ഇൻസ്പെക്ടർ, കോതമംഗലം താലൂക്ക് – 82816 98066
ഡെപ്യൂട്ടി കൺട്രോളർ (ജനറൽ), എറണാകുളം -82816 98058
ഡെപ്യൂട്ടി കൺട്രോളർ ഫ്ലയിങ് സ്‌ക്വാഡ് എറണാകുളം – 82816 9806