കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ തകർന്നടിഞ്ഞ ടൂറിസം മേഖല ക്രിസ്തുമസ് പുതുവത്സര സീസണിൽ വലിയ പ്രതീക്ഷയിലായിരുന്നു .തകർച്ചയിലായ ഹൗസ് ബോട്ട് വ്യവസായം പച്ച പിടിക്കുമെന്ന് കരുതിയവർ നിരാശരായി .കോട്ടയം കുമരകത്ത് ഹൗസ് ബോട്ടുകൾക്ക് മാസത്തിൽ രണ്ടോ മൂന്നോ ബുക്കിംഗുകൾ മാത്രമാണ് കിട്ടുന്നത് ഉത്തരേന്ത്യൻ സഞ്ചാരികൾ കേരളത്തിലേക്ക് എത്താൻ മടിച്ചു നിൽക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം .. വല്ലപ്പോഴുമെത്തുന്ന നാട്ടുകാരായ സഞ്ചാരികൾ മാത്രമാണ് ഈ മേഖലയ്ക്ക് അൽപം ആശ്വാസം നൽകുന്നത് .ഉടമകൾക്കും തൊഴിലാളികൾക്കും ഹൗസ് ബോട്ടിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകാത്ത അവസ്ഥയാണിപ്പോൾ . കോവിഡിൻ്റെ തുടക്കത്തിൽ കായൽ ടൂറിസം തകർന്നപ്പോൾ തൊഴിലാളികൾ മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞിരുന്നു എന്നാൽ അതിലും പരാജയപ്പെട്ടവർ ഏറെയുണ്ട്.. കൃഷിയും മത്സ്യ വ്യാപാരവുമായി രംഗത്തിറങ്ങിയ വർക്ക് തിരിച്ചടിയേറ്റു .ഹൗസ് ബോട്ട് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ ഭാഗത്ത് നിന്ന് സഹായം വേണമെന്നാണ് ഈ മേഖലയിലുള്ളവർ ആവശ്യ പ്പെടുന്നത്
