ടൗണിലും പോക്കറ്റ് റോഡുകളിലുമുള്ള അനധികൃത വാഹന പാർക്കിങ്ങിനെതിരെ പൊലീസ് കഴിഞ്ഞ മാസം കർശന നടപടി സ്വീകരിച്ചതോടെ കുരുക്കിന് ഒരളവോളം പരിഹാരമായിരുന്നു. റഹിം ആശുപത്രി മുതൽ പറപ്പൂർ റോഡ് ജംക്ഷൻ വരെയുള്ള ഭാഗത്താണ് പരിശോധന കർശനമാക്കിയത്. ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം എംഎസ്പിയിലെ പൊലീസുകാരും ഹോംഗാർഡും പരിശോധനയിൽ പങ്കാളികളായി. എന്നാൽ, ദിവസങ്ങൾക്കും പരിശോധന നിലച്ചെന്നാണ് പരാതി.
ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് സംസ്ഥാന പാതയോരത്ത് അനധികൃതമായി പാർക്ക് ചെയ്യുന്നത്. താൽക്കാലിക സ്‌റ്റാൻഡിലേക്കു പോകാത്ത ചില ബസുകൾ കൂടി നിർത്തുന്നതോടെ കുരുക്ക് മുറുക്കുകയാണ്.