ക്യാപ്റ്റൻ വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ക്യാപ്റ്റൻ വിളിയിൽ പാർട്ടി നേതാവിനോടാണ് ജനങ്ങളുടെ സ്നേഹ പ്രകടനം, വ്യക്തിയോടല്ല. സ്നേഹ പ്രകടനങ്ങൾ ആരും സൃഷ്ടിച്ചതല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആവേശ പ്രകടനങ്ങൾ കൊണ്ട് തന്റെ രീതി ഒരിക്കലും മാറില്ല. വ്യക്തിപൂജ വിവാദത്തിൽ പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരു വാചകം പോലും തെറ്റല്ല. എന്നാൽ ഇതൊക്കെ വിവാദമാക്കുന്ന മാധ്യമങ്ങളെ ആരോ വിലയ്ക്കെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
പി. ജയരാജൻ പറഞ്ഞപോലെ എൽഡിഎഫിന് ജനസ്വീകാര്യത കൂടിയപ്പോൾ വലതുപക്ഷം അസ്വസ്ഥരായിരിക്കുകയാണെന്നും പിണറായി കൂട്ടിച്ചേർത്തു.