കോ വിഡ് സമ്പർക്ക ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കുന്ന ചുമതലയിൽ നിന്ന് പോലിസിനെ ഒഴിവാക്കി .കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സമ്പർക്ക പട്ടിക തയാറാക്കൽ ബുദ്ധിമുട്ട് നിറഞ്ഞതായി .മാത്രമല്ല പരാതികളും ആക്ഷേപങ്ങളും ധാരാളമുണ്ടായി .നിലവിൽ സമ്പർക്ക പട്ടിക തയാറാക്കുന്ന ജോലി ആരോഗ്യ പ്രവർത്തകർക്ക് നൽകും .പോലിസ്കാർ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മടങ്ങാനാണ് നിർദ്ദേശം .ആരോഗ്യ പ്രവർത്തകർ ഘട്ടം ഘട്ടമായി നടപടി പൂർത്തിയാക്കണം .പോലിസിനെ ഈ ചുമതലയിൽ നിന്ന് ഒഴിവാക്കിയതായി ഡി ജി പി ഉത്തരവിറക്കി.