കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കേറ്ററേഴ്സ് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ജില്ലാ കമ്മറ്റികൾ രൂപീകരിക്കുമെന്ന് ഭാരവാഹികൾ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു സംഘടനയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി സജയ് ജോസഫിനെയും സെക്രട്ടറിയായി ഷെബിൻ ദേവസ്വയെയും തിരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് സൂരജ് ഗഫൂർ പറഞ്ഞു,
കേറ്ററിംഗ് മേഖലയിലെ അനഭിലഷീണയായ പ്രവണതകൾക്കെതിരെ പ്രതികരിക്കുന്ന പ്രസ്ഥാനം സർക്കാരിന്റെ എല്ലാ നിബദ്ധനകൾക്കും വിധേയമായാണ് പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു, കൃത്യമായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് തങ്ങളുടെ പ്രവർത്തനം, ജനറൽ സെക്രട്ടറി പോൾ ചേതാലൻ, ട്രഷറർ ഉമ്മർ ഷെരീഫ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു