കോട്ടയം:കോൺഗ്രസ് മടങ്ങിവരും : ഐവാൻ ഡിസൂസ കഴിഞ്ഞകാല കോൺഗ്രസ് ഗവൺമെൻ്റുകളുമായി താരതമ്യം ചെയ്താൽ കേന്ദ്ര-കേരള സർക്കാരുകളുടെ ഭരണപരാജയം മനസ്സിലാക്കുവാൻ കഴിയുമെന്ന് എ.ഐ.സി.സി. സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കർഷക സമരത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന അവജ്ഞ മാപ്പർഹിയ്ക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം കൈവരിയ്ക്കും. തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്നു പ്രവർത്തിച്ചാൽ വൻ നേട്ടം കൈവരിയ്ക്കുവാൻ കഴിയും. ഇതിനുള്ള സാഹചര്യം നിലവിലുള്ളതായും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രസംഗം നടത്തി. ആൻ്റോ ആൻ്റണി എം.പി., കുര്യൻ ജോയി, ടോമി കല്ലാനി, എം.എം.നസ്സീർ, പി.ആർ.സോനാ, ലതികാ സുഭാഷ്, പി.എ.സലീം, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ജോസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ് തുടങ്ങിയവർ സംസാരിച്ചു