കണ്ണൂർ: കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി സി. മനോഹരന് ക്രൂര മർദനം. വാർഡിലെ വോട്ടർമാരോട് നന്ദി പറയാൻ താറ്റിയോട് എത്തിയപ്പോഴാണ് അക്രമം നടന്നത്. മെമ്പർ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു അക്രമം. മനോഹരന്റെ കാറു തകർത്തു. സി പി എം -ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. സി പി എം ശക്തികേന്ദ്രത്തിൽ വർഷങ്ങൾക്ക് ശേഷമാണ് യുഡിഎഫ് സ്ഥാനാർഥി ജയിക്കുന്നത്.