കോൺഗ്രസ് പാർട്ടിയിൽ മടുത്തെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് കെ.സുധാകരൻ എംപി.
കോൺഗ്രസിനകത്ത് സുധാകരൻ അടക്കമുള്ള നേതാക്കൾ അസംതൃപ്തരാണെന്ന് പി.സി. ചാക്കോ വെളിപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ അതൃപ്തിയുണ്ടെന്ന് ചാക്കോയോട് പറഞ്ഞിട്ടില്ല. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ സംസാരിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് വിടുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ചാക്കോയ്ക്ക് ഇപ്പോൾ മറുപടി പറയാനില്ലെന്നും സുധാകരൻ പറഞ്ഞു.