കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. ഹരിപ്പാട് അമ്മയെ പോലെയാണെന്നും, താൻ ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ല, തർക്കങ്ങളുമില്ല. എൽ ഡി എഫിൽ ഉണ്ടായ അത്രയും പ്രതിഷേധം കോൺഗ്രസിൽ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേമത്തെ സ്ഥാനാർത്ഥിയെ കാത്തിരുന്ന് കാണാമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.