കോവിസിന് പിന്നാലെ കന്നുകാലികളുടെ കുളമ്പുരോഗവും ക്ഷീരകർഷകരെ ആശങ്കയിലാക്കുന്നു. കുമരകം ചീപ്പുങ്കൽ ഐമനം മേഖലകളിലായി നിരവധി പശുക്കളിലാണ് കുളമ്പുരോഗം കണ്ടത് :
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളായ അയ്മനം കുമരകം അ ചീപ്പുങ്കൽ പ്രദേശങ്ങളിലാണ് കന്നുകാലികൾക്ക് കൂടുതലായി കുളമ്പുരോഗം കണ്ടുതുടങ്ങിയത് :
ചീപ്പുങ്കൽ തുരുത്തേൽ ജെസ്സിയുടെ എട്ടു പശുക്കൾക്കും
കലുങ്കിൽ ജോഷിയുടെ 8 പശുക്കൾക്കും കുളമ്പ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷീരകർഷകനായ തുരുത്തേൽ തങ്കച്ചന്റെ പശുക്കൾക്കും കുളമ്പ് രോഗമാണ് പ്രദേശത്തെ നിരവധി പശുക്കൾക്കും ഇപ്പോൾ രോഗം കണ്ടു വരുന്നു.കാലികളിൽ ആദ്യം കാലു കുടച്ചിൽ ആണ് ലക്ഷണമായി കണ്ടത് , പിന്നീട് തീറ്റ എടുക്കാതെ ആയി . താമസിയാതെ കുളമ്പിന് സമീപം നീര് പ്രത്യക്ഷപ്പെട്ടു നാക്കിലെ തൊലി പോവുകയും താമസിയാതെ
വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തെന്ന് ക്ഷീരകർഷകനായ ജോഷി പറഞ്ഞു
ബൈറ്റ് രോഗം കൂടുതൽ കണ്ടുവന്ന ചീപ്പുങ്കലിൽ ജില്ലാ വെറ്റിനറി മൊബൈൽ ക്ലിനിക്കിന് നേതൃത്വത്തിൽ ക്യാമ്പും സംഘടിപ്പിച്ചു.
രോഗം വ്യാപിക്കുമെന്ന ആശങ്കവേണ്ടെന്ന് സീനിയർ വെറ്റിനറി സർജൻ ഡോക്ടർ ഷീബ സെബാസ്റ്റ്യൻ പറഞ്ഞു.
ബൈറ്റ്
രോഗം കണ്ടെത്തിയ സ്ഥലങ്ങളിൽ മിനറൽ മിക്സർ , ആൻറിബയോട്ടിക് ,
ഓയിൽ മെന്റ് എന്നിവയുടെ വിതരണം ആരംഭിച്ചു, താമസിയാതെ ഈ പ്രദേശങ്ങളിൽ റിങ് വാക്സിനും നൽകുമെന്ന് അധികൃതർ അറിയിച്ചു. അയ്മനം വെറ്റിനറി ഹോസ്പിറ്റൽ സർജൻ ഡോക്ടർ ഹസീന, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സന്തോഷ് കുമാർ ,എന്നിവരും ക്യാംപിൽ പങ്കെടുത്തു