കോവിഡ് -19 വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലാ മോട്ടോർ വാഹന വകുപ്പ് നടപടികൾ കർശനമാക്കി ആർടിഒ മഹേഷിൻ്റെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലയിലെ വിവിധ ബസ് സ്റ്റാൻഡുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ബസ്സിൽ സീറ്റിംഗ് കപ്പാസിറ്റി പ്രകാരമുള്ള യാത്രക്കാരെ മാത്രമേ കയറ്റാവു എന്നും യാത്രക്കാരെ നിർത്തി യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും കർശന നിർദ്ദേശം നൽകി ഈ നിർദ്ദേശം ലംഘിക്കപ്പെടുന്ന ബസുകൾക്കെതിരെ അടുത്തദിവസം മുതൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു . പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാർ പരമാവധി സഹകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു പരിശോധനയ്ക്ക്മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി .ജയപ്രകാശ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രജീഷ് വിഷ്ണു വിജയ് ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.