17.1 C
New York
Thursday, August 11, 2022
Home Kerala കോവിഡ് 19: വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കോട്ടയം ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ്...

കോവിഡ് 19: വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കോട്ടയം ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു

കോവിഡ് 19: വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കോട്ടയം ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

കോവിഡ് 19 മായി ബന്ധപെട്ടു വ്യാജ വാര്‍ത്ത‍ ഓഡിയോ ക്ലിപ്പ് ആയി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ കോട്ടയം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ക്രൈം 12/2021, U/s 153, 465, 469, 505 (1) (b) IPC 120(o) of KP act, 43 r/w 66 of IT Act എന്നി വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റക്കാരെ കണ്ടെത്തുന്നതിനുവേണ്ടി സ്പെഷ്യല്‍ ടീം രൂപികരികരിച്ചു അന്വേഷണം ആരംഭിച്ചു.

ഈ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് ലഭിക്കുന്ന പക്ഷം സൈബർ സെൽ -9497976002, കൊറോണ സെൽ – 9497980358 എന്നി നമ്പരുകളില്‍ അറിയിക്കണമെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുകയും, പരിഭ്രാന്തി പരത്തുന്നതിനും ഇടയാക്കുമെന്നതിനാൽ ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നു ജില്ലാ പോലീസ് മേധാവി ഡി. ശില്പ അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: