കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കർശന നടപടികളുമായി സംസ്ഥാന സർക്കാർ.
കളക്ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.
ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ അനുമതി നൽകി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിറക്കി.
ഓരോ ജില്ലകളിലെയും വിവിധ പ്രദേശങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണവും വ്യാപനവും പരിശോധിച്ച് നിരോധനാജ്ഞ ഉൾപ്പെടെയുള്ളവ പ്രഖ്യാപിക്കാൻ ജില്ലാ മജിസ്ട്രേറ്റ്മാർക്ക് തീരുമാനം കൈക്കൊള്ളാം.
കോവിഡ് കൂടുതൽ വ്യാപിക്കുന്ന മേഖലകളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണികളായി പ്രഖ്യാപിച്ച് അവിടെ ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കും.