തിരുവനന്തപുരം:കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം സംസ്ഥാനം സന്ദർശിക്കുന്നു.
ജനുവരി എട്ടിന് വിദഗ്ധ സംഘം കേരളത്തിലെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്(എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗിന്റെ നേതൃത്വത്തിലാണ് ഉന്നതതല സംഘം സംസ്ഥാനത്ത് എത്തുക. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികള്‍ സംഘം വിലയിരുത്തും.
ഈ നടപടികളില്‍ ആവശ്യമായ സഹായവും കേന്ദ്രസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. ഏതാനും ദിവസങ്ങളായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകള്‍ വളരെ കൂടുതലാണ്.