വ്യാപനം രൂക്ഷം; പ്രത്യേക യോഗം ചേർന്ന് പ്രധാനമന്ത്രി
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു. കാബിനറ്റ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
രാജ്യത്തെ കോവിഡ് വ്യാപനം ശക്തമാകുന്നതും വാക്സിനേഷൻ പുരോഗമിക്കുന്നതും യോഗത്തിൽ ചർച്ചയായി. അതേസമയം, പുതിയതായി 93,249 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.24 കോടിയിലെത്തി.