കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
സ്കൂളുകളിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാനും നിർദേശമുണ്ട്.
ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഓരോ സ്കൂളുകളുടേയും സ്ഥിതിവിലയിരുത്തണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ബോധവത്കരണം ഊർജിതമാക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
സംസ്ഥാനത്തെ ചില സ്കൂളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.