കോവിഡ് വീണ്ടും കൂടി വരുന്ന സാഹചര്യത്തിൽ അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് തിരിച്ചു പോവുന്നതിനുള്ള പ്രചരണം ശക്തമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ
ജനങ്ങൾ കൂടുതൽ ജാഗത തുടരേണ്ടതുണ്ട്.
സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് പോവുക എന്നത് സാധ്യമല്ല.
കോവിഡുമായി ബന്ധപ്പെട്ട് നാളെ പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാക്സിൻ ലഭ്യമാകുന്നതിനനുസരിച്ച് കൂടുതൽ പേർക്ക് വാക്സിനേഷൻ ചെയ്യും.
വാക്സിൻ എടുക്കാൻ കൂടുതൽ ആയി ആളുകൾ മുന്നോട്ട് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു