കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക
കോവിഡ് വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടു വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി പോലീസ്. ഇത്തരം വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്ക് പേജിലാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.cowin.gov.in/ മാത്രം ഉപയോഗിക്കുക.