17.1 C
New York
Tuesday, October 4, 2022
Home Kerala കോവിഡ് വാക്‌സിന്‍ കോട്ടയത്ത് എത്തിച്ചു

കോവിഡ് വാക്‌സിന്‍ കോട്ടയത്ത് എത്തിച്ചു

കോവിഡ് വാക്‌സിന്‍ കോട്ടയത്ത് എത്തിച്ചു

കോവിഡ് 19 പ്രതിരോധത്തിനുള്ള 29170 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കോട്ടയത്ത് എത്തി. എറണാകുളത്തുനിന്നും ഒന്‍പത് കോള്‍ഡ് ബോക്‌സുകളിലായി ഇന്നലെ(ജനുവരി 13) വൈകുന്നേരം നാലു മണിക്കാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ വാക്‌സിന്‍ കൊണ്ടുവന്നത്.

ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിതാരയുടെ നേതൃത്വത്തില്‍ വാക്‌സിന്‍ ഏറ്റുവാങ്ങി. ജനറല്‍ ആശുപത്രിയിലെ വാക്‌സിന്‍ സ്റ്റോറില്‍ ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്ന വാക്‌സിന്‍റെ വിതരണം ജനുവരി 16നാണ് ആരംഭിക്കുക. ദൂരെയുള്ള വിതരണ കേന്ദ്രങ്ങളിലേക്ക് ജനുവരി 15നും മറ്റു കേന്ദ്രങ്ങളിലേക്ക് 16ന് രാവിലെയും കൊടുത്തയയ്ക്കും.

ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് 23839 ആരോഗ്യ പ്രവര്‍ത്തകര്‍ ജനുവരി എട്ടുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള വാക്‌സിനാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫെന്റിർ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേൾഡ് റിക്കാർഡിൽ

മിഷിഗൺ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റീർ എന്ന പൂച്ചയ്ക്ക് .. മിഷിഗണിലെ ഫാമിംഗ്ടൺ ഹിൽസിലുള്ള വില്യം ജോൺ പവേഴ്സാണ് ഉടമസ്ഥൻ. ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ...

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത്  വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ

ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ...

മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട് ! സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക്...

യൂണിയൻ നേതാവിനെ പുറത്താക്കിയത്തിൽ പ്രതിഷേധം – സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി 

  ഹൂസ്റ്റൺ: യൂണിയൻ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി. ഒക്ടോബർ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ പണിമുടക്ക്. നടത്തിയത് ഹൂസ്റ്റൺ ഷെപ്പേർഡ് ഡ്രൈവിലുള്ള ഷെപ്പേർഡ് ആൻഡ് ഹാരോൾഡ് സ്റ്റോറിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: