കോവിഡ് വാക്സിൻ സൗജന്യമാക്കുമെന്ന് ധനമന്ത്രി ബഡ്ജറ്റ് ൽ പ്രഖ്യാപിച്ചു ..
റേഷൻ ഭക്ഷ്യ കിറ്റ് വിതരണം തുടരും
നീല വെള്ള കാർഡ് കാർഡുകാർക്ക് പത്ത് കിലോ അരി 15 രൂപക്ക് നൽകും
കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകും.
ഈ വര്‍ഷം തറക്കല്ലിടും.
ആശ വർക്കർമാരുടെ അലവൻസിൽ 1000 രൂപ വർദ്ധന
കാരുണ്യ ബെലവലൻ്റ് ഫണ്ട് പദ്ധതി തുടരും.
താലൂക്ക് ആശുപത്രികളുടെ വികസനത്തിന് കിഫ് ബി യിൽ നിന്ന് പണം അനുവദിക്കും.
71 കോടി ആർ ഡി സി ക്ക്
ആയുർവേദ മേഖലയ്ക്ക് 78 കോടി
1300 കോടി കുടിവെള്ള പദ്ധതിക്ക്
ലൈഫ് മിഷനിലൂടെ ഒന്നര ലക്ഷം വീടുകൾ നിർമ്മിച്ചു നൽകും
ആയിരം കോടി ലൈഫ് മിഷൻ പ്രവർത്തനങ്ങൾക്ക്
120 കോടി കായിക മേഖലയ്ക്ക്
മലയാളം മിഷന് 4 കോടി
വീരേന്ദ്രകുമാറിന് കോഴിക്കോട് സ്കാരം നിർമ്മിക്കാൻ 5 കോടി
കെ പി എ സി ക്ക് നാടക സ്ഥിരം വേദിക്ക് ഒരു കോടി.
ആശുപത്രി, സ്‌കൂള്‍ എന്നിവടങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ്.
തൊഴിലുറപ്പ് പദ്ധതിയിലും സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും.
ആയൂര്‍വേദ മേഖലയ്ക്ക് 78 കോടി രൂപ അനുവദിച്ചു. ഇതില്‍ 30 കോടി ആശുപത്രികളുടെ നവീകരണത്തിന്..
പത്രപ്രവർത്തക പെൻഷൻ 1000രൂപ കൂട്ടി.
3000 ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ 50 കോടിയും വകയിരുത്തി