കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും.
തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ഓൺലൈനായിട്ടാണ് ചർച്ച.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും ഡി.ജി.സി.എ. അടിയന്തര ഉപയോഗ അനുമതി നൽകിയതിനു പിന്നാലെയാണ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തുന്നത്