ബുധനാഴ്ച്ച രാവിലെ 11.15 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന കോവിഡ് വാക്സിൻ , അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിലേക്ക് കൊണ്ടുവരും.
ഉച്ചക്ക് തന്നെ മറ്റ് സമീപ ജില്ലകളിലേക്കും അയക്കും.
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 3 മണിയോടെ വാക്സിൻ എത്തിച്ചേരും
1.80 ലക്ഷം ഡോസ് വാക്സിൻ പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിലായാണ് കൊണ്ടുവരിക.
ഒരു ബോക്സിൽ 12000 ഡോസ് വീതം 15 ബോക്സുകൾ ഉണ്ടാവും.
പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്സിൻ റീജനൽ സ്റ്റോറിൽ നിന്ന് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.