കോവിഡ് വാക്സിൻ പൊതുവിപണിയിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇപ്പോഴത്തെ നിലയിൽ വാക്സിനേഷൻ വിതരണം പൂർത്തിയാകാൻ സമയമെടുക്കും.
ഇതിനാൽ കോവിഡ് വാക്സിൻ പൊതുവിപണിയിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൂടുതൽ ഡോസ് വാക്സീനും സംസ്ഥാനം ആവശ്യപ്പെടും.
കേരളത്തിൽ രോഗം ബാധിക്കാത്ത അവരുടെ എണ്ണം വളരെ കൂടുതലായതിനാലാണ് ഈ ആവശ്യം.
കേരളത്തിലെ യാത്രക്കാരെ കർണാടക സർക്കാർ തടഞ്ഞതിനെയും വിമർശിച്ച് മുഖ്യമന്ത്രി.
യാത്രക്കാരെ തടയുന്നതിന് ന്യായീകരണമില്ല.
വിഷയത്തിൽ കേന്ദ്രം ഇടപെടുമെന്നുള്ള പ്രതീക്ഷയുണ്ട്.
കർണാടക സർക്കാർ നടപടി, പൊതു മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നും, കേന്ദ്രസർക്കാർ മാർഗരേഖ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വസ്തുതകൾ മൂടിവെച്ച് കേരള താറടിക്കാനുള്ള ശ്രമം വിജയിക്കില്ല എന്നും മുഖ്യമന്ത്രി.