ആദ്യ ഘട്ട കോവിഡ് വാക്സിന്‍ വിതരണം ജനുവരി 16ന്
ആലപ്പുഴ ജില്ലയിൽ 9 കേന്ദ്രങ്ങള്‍ സജ്ജമാക്കി
ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത് 18 291 ആരോഗ്യ പ്രവർത്തകർക്ക് .
ആലപ്പുഴ മെഡിക്കല്‍ കോളേജ്, ആലപ്പുഴ ജനറല്‍ ആശുപത്രി , ചെങ്ങന്നൂര്‍, മാവേലിക്കര ജില്ലാ ആശുപത്രികള്‍, കായംകുളം താലൂക്കാശുപത്രി, ആര്‍.എച്ച്.റ്റി.സി ചെട്ടികാട്, പ്രാഥമികാരോഗ്യകേന്ദ്രം പുറക്കാട്, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം, സേക്രട്ട് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല എന്നിവിടങ്ങളാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍.
വാക്‌സിനുകള്‍ കൂടുതലായി ലഭിക്കുമ്പോള്‍ നല്‍കാനായി 80 കേന്ദ്രങ്ങള്‍ കൂടി ജില്ലയില്‍ തയ്യാറാക്കുന്നുണ്ട്.
വാക്‌സിനേഷനായി ഇതുവരെ ജില്ലയില്‍ 18291 ആരോഗ്യമേഖലയിലുള്ളവരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒരു വാക്സിന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് അങ്കണവാടി ജീവനക്കാര്‍ക്കാണ് ആദ്യഘട്ടം വാക്സിന്‍ ലഭിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍, രജിസ്ട്രേഷന്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണിലെ എസ്.എം.എസ് സന്ദേശം പരിശോധിക്കേണ്ടതാണ്. വാക്സിന്‍ എടുക്കേണ്ട തീയതി, എത്തിച്ചേരേണ്ട വാക്സിനേഷന്‍ കേന്ദ്രം, സമയം എന്നിവ എസ്.എം.എസ് ലൂടെയാണ് ലഭ്യമാക്കുന്നത്.