സംസ്ഥാനത്തെ കോവിഡ് വാക്സിന്റെ ദൗർലഭ്യംമൂലമാണ് ഓൺലൈൻ രജിസ്ട്രേഷന് തടസ്സം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് ഇപ്പോൾ 3,68,840 ഡോസ് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ ക്ഷാമം മൂലമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്സിൻ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നത്. പുതിയ വാക്സിൻ പോളിസി കേന്ദ്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇത് ആവശ്യപ്പെട്ടിരുന്നു. ഇത്രയധികം വാക്സിൻ എന്തിനാണ്,ഒന്നോ രണ്ടോ ദിസത്തേക്കുള്ള കണക്ക് വെച്ച് ലഭ്യമായാൽ മതിയാവില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഇത്രയും സ്റ്റോക്ക് കൈവശമില്ലങ്കിൽ ഓൺലൈൻ ബുക്കിങ്ങിൽ പ്രശ്നമുണ്ടാകുമെന്നതു കൊണ്ടാണ് അത്രയും ഡോസ് ചോദിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.