റിപ്പോർട്ട്: സജി മാധവൻ
തിരുവനന്തപുരം: കേരളത്തിൽ രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ വിതരണം ഇന്നുമുതൽ. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ കുത്തിവെപ്പ് നടത്തും 45നും 59 നും പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർകും വാക്സിൻ സ്വീകരിക്കാം.
ഹൃദ്രോഗം, എച്ച്ഐവി അണുബാധ, അർബുദം തുടങ്ങി 20 രോഗാവസ്ഥകളാണ് ഇതിൽ ഉൾപ്പെടുക. കോവിഡ് വാക്സിനേഷനുളള രജിസ്ട്രേഷൻ രാവിലെ 10 മുതൽ ആരംഭിക്കും.
വാക്സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചു. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോ വാക്സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശമനുസരിച്ചു സംസ്ഥാനത്തിന്റെ വിവിധ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്സിനേഷൻ നടത്തും. സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ തികച്ചും സൗജന്യം ആയിരിക്കും.