കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ പത്തിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രണ്ട് നഗരസഭകളിലും എട്ട് പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ.
കൽപ്പറ്റ, ബത്തേരി, കണിയാമ്പറ്റ, തിരുനെല്ലി, നെൻമേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി എന്നിവിടങ്ങളിൽ ഏപ്രിൽ 30 വരെ കളക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തി. കോവിഡ് സാഹചര്യം വിലയിരുത്താൻ കഴിഞ്ഞ ദിവസം കളക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായത്.
Facebook Comments