17.1 C
New York
Tuesday, September 21, 2021
Home Kerala കോവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലെന്ന് ആരോഗ്യമന്ത്രാലയം

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ 40 ശതമാനം രോഗികളും കേരളത്തിലാണ്.

രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമാണ്.

രാജ്യത്തെ ആക്‌ടീവ് കേസുകള്‍ 1.36 ശതമാനമാണ്. 4,22,660 കേസുകളാണ് രാജ്യത്തുള‌ളത്.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം 16,​148 പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്

രണ്ടാമതുള്ള മഹാരാഷ്‌ട്രയില്‍ 8172 കേസുകളാണുള്ളത്. തമിഴ്‌നാട്ടില്‍ 2205 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

മരണനിരക്കില്‍ പക്ഷെ മുന്നില്‍ മഹാരാഷ്‌ട്രയാണ്. 124 മരണങ്ങള്‍. രണ്ടാമതുള‌ള കേരളത്തില്‍ 114 പേരാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ 3.02 കോടി ജനങ്ങളാണ് രോഗമുക്തി നേടിയത്.

രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള‌ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ രാജ്യത്ത് 40.49 കോടി ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.

അതേസമയം രാജ്യത്ത് 518 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.

24 മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയവര്‍ 42,004 ആണ്. ഇതോടെ ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമായി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: