ഓക്സിജന്‍ ക്ഷാമത്താല്‍ സംസ്ഥാനത്ത് മരണം സംഭവിക്കാതിരിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടപടികളും ആരംഭിച്ചതായും അവര്‍ അറിയിച്ചു.
രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്ത് ഐസിയു കിടക്കകള്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഇത് പരിഹരിക്കുന്നതിനായി ഐസിയു ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കാന്‍ തുടങ്ങിയതോടെ ഓക്സിജന്‍ ക്ഷാമം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ക്കും തുടക്കമായിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് കുറച്ചുകാണിക്കുന്നെന്ന ആരോപണം തെറ്റാണെന്നും മന്ത്രി അറിയിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതുസംബന്ധിച്ച് കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നില് തെറ്റുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.